ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ച് വീടിന് തീ വെച്ചു; ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി: അങ്കമാലിയില്‍ വീടിന് തീവെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തീ ആളിക്കത്തിയതോടെ വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ വെന്റ്‌ലേറ്ററിലാണ്. പുളിയനം സ്വദേശി എച്ച്.ശശി, ഭാര്യ സുമി സനലാണ് എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page