ബേക്കല്‍: സെപ്തംബര്‍ 28നു ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വിളക്കുകൂട് പറത്തല്‍ ഉത്സവം നടക്കും. ദക്ഷിണേന്ത്യയിലെ ആദ്യ വിളക്കുകൂട് പറത്തല്‍ ഉത്സവമാണ്. ആയിരത്തോളം വിളക്കു കൂടുകള്‍ ഒരു സമയത്തു ആകാശത്തേക്കു പറത്തും. വൈകിട്ട് ആറു മണിക്കാണ് വിളക്കുകൂട് ഉത്സവം ആരംഭിക്കുക.
ഉത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ വിളക്കുകള്‍ സൗജന്യമായി നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ 7510232092, 9633856262 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.