പീഡനം ചെറുത്തുനിന്ന ഒന്നാംക്ലാസുകാരിയെ ശ്വാസം മുട്ടിച്ചുകൊന്നു; മൃതദേഹം സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു, പ്രിന്‍സിപ്പല്‍ ഒടുവില്‍ പിടിയില്‍

ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന സംഭവത്തില്‍ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത്. സെപ്തംബര്‍ 19നായിരുന്നു സംഭവം. എന്നും പ്രിന്‍സിപ്പാളിനൊപ്പമാണ് രക്ഷിതാക്കള്‍ കുട്ടിയെ സ്‌കൂളിലേക്ക് അയച്ചിരുന്നത്. കുട്ടിയെ ബലാത്കാരം ചെയ്യാന്‍ ഗോവിന്ദ നാഥ് ശ്രമിച്ചിരുന്നു. കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ദോഹത് പൊലീസ് സുപ്രണ്ട് രാജ്ദീപ് സിംഗ് ജാല പത്ത് ടീമുകളായി തിരിഞ്ഞാണ് അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണത്തില്‍ കുട്ടിയെ പ്രിന്‍സിപ്പാളിനൊപ്പമാണ് രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയച്ചിരുന്നതെന്ന് വ്യക്തമായി. കുട്ടി വൈകുന്നേരം തിരികെ വരാതിരുന്ന സമയത്ത് രക്ഷിതാക്കള്‍ തിരക്കിയപ്പോള്‍ കുട്ടിയെ സ്‌കൂളില്‍ വിട്ടുവെന്നാണ് ഗോവിന്ദ് നാഥ് മറുപടി നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘം അത് വിശ്വസിച്ചില്ല. ഗോവിന്ദ നാഥിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സമാനതകളില്ലാത്ത ക്രൂരത പുറത്ത് വരുന്നത്. കുട്ടിയെ ബലാത്കാരം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചെന്നാണ് ഗോവിന്ദ നാഥ് പൊലീസിന് മൊഴി നല്‍കിയത്. മരിച്ചെന്ന് മനസിലായതോടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഇട്ട് പതിവ് പോലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് കുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഗേറ്റിന് സമീപത്തും, മൃതദേഹം ക്ലാസ് മുറിക്ക് പുറത്തുമായി കൊണ്ട് ഇട്ട ശേഷം ഇയാള്‍ വീട്ടില്‍ പോയി.
കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ ലഡു പൊട്ടി; പ്രധാന മത്സരം ലീഗും കോണ്‍ഗ്രസും തമ്മില്‍; സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതെ വോട്ടര്‍മാര്‍

You cannot copy content of this page