അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന ചട്ടഞ്ചാൽ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിലെ കടയിൽ സഹോദരൻ ശശിധരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കായി എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇയാളെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.മാതാവ് : മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ : നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി. സംസ്കാരം പിന്നീട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page