യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചു; പൂജാരിയും സഹായിയും അറസ്റ്റില്‍

 

കോഴിക്കോട്: കുടുംബപ്രശ്‌നം തീരുന്നതിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പൂജാരിയേയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി, അടിവാരം, മേലേപൊട്ടിക്കൈ സ്വദേശിയും പൂജാരിയുമായ പി.കെ പ്രകാശന്‍ (46), സഹായി അടിവാരം, വാഴയില്‍ വീട്ടില്‍ വി. ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതികളെ താമരശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തു.
പുതുപ്പാടി സ്വദേശിനിയാണ് പരാതിക്കാരി. കുടുംബപ്രശ്‌നം തീര്‍ക്കുന്നതിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി നഗ്ന പൂജ നടത്തണമെന്ന് യുവതിയോട് നിര്‍ദ്ദേശിച്ചത് ഷമീര്‍ ആണെന്നു പൊലീസ് പറഞ്ഞു. പൂജാരി ചമഞ്ഞാണ് പ്രകാശന്‍ എത്തിയത്. എന്നാല്‍ ഇതിനു യുവതി തയ്യാറായില്ല. നഗ്നപൂജ നടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും പ്രതികള്‍ ശല്യം തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page