ആശുപത്രിയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം; ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച ശേഷം നഴ്‌സ് രക്ഷപ്പെട്ടു

 

ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. നഴ്സ് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറും മറ്റ് രണ്ട് പേരുമാണ് അതിക്രമം നടത്തിയത്. കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടയിലാണ് ഈ സംഭവം. ബുധനാഴ്ച രാത്രി പത്തുമണിയോടെ സമസ്തിപൂര്‍ ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ നഴ്സിനെ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ.സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും തിരിച്ചു വിളിപ്പിക്കുകയായിരുന്നു. മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം
മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. അതിനിടെ നഴ്‌സ് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. ആശുപത്രിയില്‍ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്പില്‍ ഒളിച്ചിരുന്ന നഴ്‌സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. സുനില്‍ കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. നഴ്സിനെ ആക്രമിക്കും മുന്‍പ് ഡോക്ടറും സംഘവും ആശുപത്രിയിലെ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇവര്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. നഴ്‌സ് മനോധൈര്യം കൊണ്ടാണ് ചെറുത്തുനിന്നതെന്നും അഭിനന്ദനീയമാണ് നഴ്‌സിന്റെ ധൈര്യമെന്നും പൊലീസ് പറഞ്ഞു.
അര കുപ്പി മദ്യം, നഴ്സ് ആക്രമണം ചെറുക്കാന്‍ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ബിഹാര്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ ആ വകുപ്പുകളും ചുമത്തുമെന്ന് മുസ്രിഘരാരാരി പൊലീസ് പറഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page