കാസര്‍കോട്: രണ്ടു ദിവസം മുമ്പ് ദുബായില്‍ നിന്നു നാട്ടിലെത്തിയ കളനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചാത്തങ്കൈ, മാണിയിലെ പരേതനായ അബ്ദുല്ല-ബീഫാത്തിമ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (48) ആണ് മരിച്ചത്. ദുബായിയിലെ ഒരു കടയില്‍ സെയില്‍സ്മാനായിരുന്നു. ഭാര്യ: സുമയ്യ പാക്യാര. മക്കള്‍: ഇര്‍ഫാന്‍, ഫമീദ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സലാം, ഷംസുദ്ദീന്‍, അഫ്‌സത്ത്, നസീമ, റുഖിയ.
