വെള്ളരിക്കുണ്ടില്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 

കാസര്‍കോട്: വെള്ളരിക്കുണ്ട് ബീവറേജിന് സമീപത്തെ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
പാത്തിക്കരയിലെ ചന്ദ്രന്‍ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് പുഴയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി. കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയില്‍ അബദ്ധത്തില്‍ കാല്‍ തെന്നി പുഴയിലേക്ക് വീണത് ആകാമെന്നു കരുതുന്നു. പൊലീസ് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. പാത്തിക്കരയിലെ പരേതനായ പുത്തരിയന്റെയും പള്ളിച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: മാധവന്‍, കോമന്‍, രാജു വെളുത്തന്‍, ഒമന, കല്യാണി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page