സ്‌കൂളിലെ മെഡിക്കല്‍ ക്യാംപില്‍ ലൈംഗീകാതിക്രമം; പരാതിയുമായി 12 പെണ്‍കുട്ടികള്‍; 28 കാരനായ ഡോക്ടര്‍ അറസ്റ്റില്‍

 

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. തിരുപ്പത്തൂര്‍ സ്വദേശി ഡോ.ശരവണ മൂര്‍ത്തി(28)യെ ആണ് പൊലീസ് പിടികൂടിയത്. 12 പെണ്‍കുട്ടികളുടെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പത്തിലേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ആറിനും പത്തിനുമിടയിലെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റു നടന്നത്. ലൈംഗികാതിക്രമ പരാതികളില്‍ വിട്ടുവിഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇഷ ഫൌണ്ടേഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടോയെന്ന് കുട്ടികള്‍ക്കിടയില്‍ പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിനൊടുവിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page