മഞ്ചേശ്വരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 63 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരില്‍ നടത്തിയ പരിശോധനയിലാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും സംഘവും മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ സി.പി.ഒമാരായ സജിത്ത്, രഘു, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ അബൂബക്കര്‍, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ജിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നികേഷ്, ഷാജേഷ്, നിഖില്‍, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ നാരായണന്‍ നായര്‍, എസ്.എസ്.ഐ ഷാജു എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page