കാസര്‍കോട്: വലിയപറമ്പില്‍ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടയിലക്കാട് പുതിയ പുരയില്‍ ഹൗസിലെ ലനീഷ്(38) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വീട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മല്‍സ്യത്തൊഴിലാളിയായ ടിവി ലക്ഷ്മണന്റെയും നാരായണിയുടെയും മകനാണ്.







