ചെറുവത്തൂര്‍: സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തി വരുന്ന ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈതക്കാട് തര്‍ബിയ ഖുര്‍ആന്‍ അക്കാദമി ഞായറാഴ്ച വൈകിട്ട് ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും. പയ്യങ്കിയില്‍ കൈതക്കാട് മഹല്ല് പ്രസിഡന്റ് എ.വി അബ്ദു റഹ്‌മാന്‍ ഹാജി റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. അക്കാദമി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഭാരവാഹികളും പൊതു ജനങ്ങളും റാലിയില്‍ അണിനിരക്കും. തുടര്‍ന്ന് ഓരിമുക്ക് ടൗണില്‍ നടക്കുന്ന പൊതു സമ്മേളനം തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് ജി.വാര്യര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി കമ്മിറ്റിയംഗം നീലഗിരി ലത്തീഫ് അധ്യക്ഷനാകും. പ്രിന്‍സിപ്പല്‍ മുഈനുദ്ദീന്‍ ചിശ്തി ഹുദവി പ്രാര്‍ത്ഥനയും കോഡിനേറ്റര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ആമുഖഭാഷണവും നടത്തും. ലഹരിക്കെതിരെ പ്രതിജ്ഞയും സിഗ്‌നേച്ചര്‍ വാളും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ കൈതക്കാട് മഹല്ല് വൈസ് പ്രസിഡന്റ് ലത്തീഫ് നീലഗിരി, ടി.കെ ഫൈസല്‍, മുഈനുദ്ദീന്‍ ചിശ്തി ഹുദവി, എം.ടി.പി അബ്ദു റഊഫ് ഹുദവി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, അബ്ബാദ് വാഫി തളിപ്പറമ്പ്, മര്‍ജാന്‍ തര്‍ബവി പങ്കെടുത്തു.







