രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി; കടലില്‍ വീണ ഹെലികോപ്റ്ററിലെ മൂന്ന് പേരെ കാണാതായി

 

ഗാന്ധിനഗര്‍: അറബിക്കടലിലുണ്ടായിരുന്ന കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കടലില്‍ വീണതായി സംശയം. തകരാറിനെ തുടര്‍ന്ന് കടലില്‍ അടിയന്തര ലാന്റിങ് നടത്തിയ ഹെലികോപ്റ്ററില്‍ നിന്ന് മൂന്ന് പേരെ കാണാതായി. നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കടലില്‍ നിന്ന് കണ്ടെത്തി. പോര്‍ബന്തര്‍ തീരത്തോടടുത്ത് അറബിക്കടലിലുള്ള ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തുള്ള ഹരിലീല മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎല്‍എച്ച് ഹെലികോപ്ടര്‍. നാല് കപ്പലുകളും 2 വിമാനങ്ങളുമാണ് തീരദേശ സംരക്ഷണ സേന ഹെലികോപ്ടര്‍ തെരച്ചിലിനായി വിനിയോഗിച്ചിട്ടുള്ളത്. ഗുജറാത്തിലെ ചുഴലിക്കാറ്റില്‍ 67 പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്ടര്‍ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page