മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ബസിന്റെ സ്റ്റിയറിംഗ് പിടിച്ചു തിരിച്ചു’; നിയന്ത്രണം വിട്ട ബസിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്, നിരവധി വാഹനങ്ങളും തകര്‍ന്നു

 

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ബസിന്റെ സ്റ്റിയറിംഗ് പിടിച്ചു തിരിച്ചു. നിയന്ത്രണം വിട്ട ബസ് ഒന്‍പതോളം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു. നിരവധി കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലാണ് സംഭവം. ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ കീഴിലുള്ള ഇലക്ട്രിക് ബസാണ് അപകടത്തില്‍പ്പെട്ടത്. മദ്യലഹരിയില്‍ ബസില്‍ കയറിയ ഒരാള്‍ ഡ്രൈവറോട് തര്‍ക്കിക്കുകയും ലാല്‍ ബൗഗ് എന്ന സ്ഥലത്തെത്തിയപ്പോള്‍ സ്റ്റിയറിംഗ് പിടിച്ചു തിരിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തില്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡില്‍ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളെയും കാറിനെയും ഇടിച്ചുതെറുപ്പിച്ചു. തുടര്‍ന്ന് നിരവധി കാല്‍ നട യാത്രക്കാരെയും ഇടിച്ചു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു ഇടയാക്കിയ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page