മരത്തില്‍ നിന്നും വീണ് ചിറ്റാരിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു

 

കാസര്‍കോട്: മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചിറ്റാരിക്കാൽ സ്വദേശി ജോയിസ് ജോസഫ് (48)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലോം കാറ്റാം കവലയിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കുളിനീര്‍ കണ്ടത്തില്‍ ജോസഫാണ് പിതാവ്.ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്. ആൻഡ്രിയ. രണ്ട് സഹോദരങ്ങളുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page