ബന്തിയോട്ടെ നഴ്‌സിന്റെ മരണം കൊലപാതകമോ? പരിയാരത്തേക്ക് കൊണ്ടു പോയ മൃതദേഹം കോഴിക്കോട്ടേക്ക് മാറ്റി, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികളെന്ന് പൊലീസ്

 

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ യുവതിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. പരിയാരത്തേക്ക് പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയതെന്നു പൊലീസ് പറഞ്ഞു.
കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജന്റെ മകള്‍ എസ്.കെ സ്മൃതി (20)യെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഹോസ്റ്റലിലെ സ്റ്റീല്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബന്തിയോട്ട് എത്തിയ ബന്ധുക്കള്‍ സ്മൃതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് കൊലപാതകമാണെന്ന ആരോപണവും ഉന്നയിച്ചു. ഇതോടെയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചതും മാറ്റിയതും. മൃതദേഹം അവിടെ എത്തിച്ച ശേഷമാണ് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇന്നു നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page