പ്രസവ ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

 

കാസര്‍കോട്: പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പാക്കം സ്വദേശി ദാമോദരന്റെ ഭാര്യ ഗീത(38) ആണ് മരിച്ചത്. അംഗഡിമുഗര്‍ മണ്ഡമ്പാടിയിലെ ശങ്കര പാട്ടാളിയുടെയും ലളിതയുടെയും മകളാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയെ സ്‌കാനിങിന് വിധേയയാക്കിയിരുന്നു. സ്‌കാനിങില്‍ കുട്ടിമരിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് മരണമെന്ന് പറയുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. പൊലീസ് കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. സംഗീതയാണ് ഗീതയുടെ മകള്‍. സഹോദരങ്ങള്‍: രമേശ്, രാജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page