കൊച്ചി: പ്രമുഖ സിനിമാ സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയാണ്. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല, ഇടവേള തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാള സിനിമയിലെ സുവര്‍ണ്ണകാലമായ 80 തുകളിലെ മുന്‍ നിര സംവിധായകനായിരുന്നു അദ്ദേഹം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന മോഹന്‍ തന്നെ നിര്‍മ്മിച്ചതും ആണ്. പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ജോണ്‍പോളുമായുള്ള പ്രവര്‍ത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാര്‍ന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധര്‍വ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. ‘ദി ക്യാമ്പസ്’ ആണ് മോഹന്‍ അഭിനയിച്ച അവസാന ചിത്രം. രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയായ അനുപമ ആണ് ഭാര്യ. രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്.