‘അമ്മ’യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു

 

 

കൊച്ചി: മലയാള സിനിമാതാര സംഘടനയായ ‘അമ്മ’ യില്‍ പൊട്ടിത്തെറി. മോഹന്‍ലാലടക്കം എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് അമ്മ ഭരണ സമതി പിരിച്ചുവിട്ടു. ചൊവ്വാഴ്ച ചേര്‍ന്ന താരങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് കൂട്ടരാജി. രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. നിലവിലുള്ള ഭരണ സമിതി താല്‍ക്കാലിക സംവിധാനമായി തുടരും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.  സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page