കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മേല്‍പ്പറമ്പ മാക്കോട് സ്വദേശി ഹനീഫ(32) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. മേല്‍പറമ്പ മുഹ്‌യുദ്ദീന്‍
ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബായി ലുലു മാളില്‍ അക്കൗണ്ടന്റായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്. നജീബയാണ് ഭാര്യ. മക്കള്‍: കെന്‍സ, ആനിയ. ആഷിഖ് സഹോദരനാണ്.