പരിക്കേറ്റ ആള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തി; വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപരുടെ ആക്രമണം

 

 

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മുംബൈയില്‍ വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപരുടെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ സിയോണ്‍ ആശുപത്രിയില്‍ ആണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് രോഗിക്കൊപ്പം എത്തിയ ആറംഗ സംഘം നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന്
ഡോക്ടറെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു.
മുഖത്ത് മുറിവുമായി എത്തിയ ആള്‍ക്കൊപ്പമാണ് മദ്യപസംഘം ആശുപത്രിയില്‍ എത്തിയത്. മുറിവ് വൃത്തിയാക്കി മരുന്നുവയ്ക്കുന്നതിനിടെ സംഘം ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടറെ ആക്രമിച്ചശേഷം രോഗി ഉള്‍പ്പടെയുള്ള സംഘം ഓടി രക്ഷപ്പെടുകയുമാണ് ഉണ്ടായത്. ഡോക്ടറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാവീഴ്ചയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page