പ്രശസ്ത പിന്നണി ഗായിക പി സുശീല ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

 

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ സുശീലയ്ക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page