53ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച മയക്കുമരുന്ന്

 

കണ്ണൂര്‍: 53.239 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, ഞാറ്റുവയല്‍ സ്വദേശിയും സെയ്ദ്‌നഗറില്‍ താമസക്കാരനുമായ എം.പി മന്‍സൂറി(35)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ മയക്കുമരുന്നിന് അഞ്ചു ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച കൊണ്ടുവന്ന മയക്കുമരുന്നുമായി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കൂട്ടുപ്പുഴ ചെക്കുപോസ്റ്റില്‍ വച്ചാണ് മന്‍സൂര്‍ അറസ്റ്റിലായത്. പൊലീസിനെ കണ്ട് ബസില്‍ നിന്നു ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇതിനിടയില്‍ കല്ലില്‍ തട്ടി വീണു പരിക്കേറ്റ മന്‍സൂറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page