മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വടിവാള്‍ വീശി വധഭീഷണി; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബജ്ജെ, മൂടംബയലിലെ അബ്ദുല്‍ നിസാറി(26)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലും സംഘവും അറസ്റ്റു ചെയ്തത്. കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. ജുലായ് രണ്ടിന് ബേരിഗെയിലെ അബൂബക്കര്‍ സിദ്ദിഖിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗസംഘം വടിവാള്‍ വീശി വധഭീഷണി മുഴക്കിയെന്നാണ് കേസ്. മൊറത്തണ, കജക്കോടിയിലെ മുഹമ്മദ് അസ്‌കര്‍, ബട്യപ്പദവിലെ മുഹമ്മദ് ഹുസൈന്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അക്രമി സംഘത്തില്‍പ്പെട്ട ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page