സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടന്ന യുവാക്കള്‍ കുമ്പളയില്‍ അറസ്റ്റില്‍

കാസര്‍കോട്: സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. പിടിയിലായത് മുക്കുപണ്ട കേസിലും നരഹത്യാശ്രമക്കേസിലും പ്രതിയായ യുവാവടക്കം മൂന്നു പേരാണെന്നു പൊലീസ് പറഞ്ഞു. മൂന്നു പേരെയും മുന്‍ കരുതലായി അറസ്റ്റു ചെയ്തുവെന്നു പൊലീസ് അറിയിച്ചു.
പെരിയടുക്കയിലെ അന്‍സാര്‍ (26), മധൂര്‍ കെ.കെ പുറത്തെ അഷ്‌റഫ് (28), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ അഷ്‌റഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അന്‍സാറിനെതിരെയാണ് മുക്കുപണ്ട പണയത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതെന്നു പൊലീസ് പറഞ്ഞു.
കുമ്പള, സി.എച്ച്.സി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ കറങ്ങി നടക്കുകയായിരുന്നു മൂന്നു പേരും. വിവരമറിഞ്ഞ് സംഘടിതരായി എത്തിയ നാട്ടുകാര്‍ മൂന്നു പേരെയും പിടികൂടി കുമ്പള പൊലീസിനു കൈമാറുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page