വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും; ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

 

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തിന് സമീപം ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പല വയല്‍, കുറിച്യര്‍മല, പിണങ്ങോട്, എടക്കല്‍ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെ അസാധാരണ ശബ്ദം കേട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു.
അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയല്‍ പ്രദേശങ്ങളില്‍ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി അറിയിച്ചു. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രകമ്പനമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആളുകളോട് മാറിത്താമസിക്കാന്‍ റവന്യൂ അധികൃതര്‍ നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് അമ്പലവയല്‍ എടക്കല്‍ എല്‍പി സ്‌കൂളിന് അവധി നല്‍കി. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതെന്ന് ജില്ലാ അടിയന്തിരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

 

 

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page