കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭര്‍ത്താവിനെ കാണാതായതായി കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. തൃക്കരിപ്പൂര്‍, പൊറപ്പോട് സ്വദേശി വി രാജു (73)വിനെയാണ് കാണാതായതെന്നു ഭാര്യ അജാനൂര്‍ പടിക്കാനത്തെ വി എ യശോദ നല്‍കിയ പരാതിയില്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ നാഗൂര്‍ എന്ന സ്ഥലത്തേയ്ക്ക് പോയി മടങ്ങുന്നതിനിടയില്‍ ട്രെയില്‍ യാത്രയ്ക്കിടയില്‍ കാണാതാവുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






