അഞ്ചാം നിലയിൽ നിന്ന് നായ ദേഹത്ത് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ദേഹത്തേക്ക്  നായ വീണതിനെ തുടർന്നു പരുക്കേറ്റ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം. മുംബ്രയിലെ അമൃതനഗറിലുള്ള തിരക്കേറിയ മാർക്കറ്റിൽ വച്ചാണ് അപകടം നടന്നത്. അഞ്ചാം നിലയിൽനിന്നു വീണ നായ, അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. നായ വന്നുവീണതിന്റെ ആഘാതത്തിൽ കുട്ടിക്കു ബോധം നഷ്ട‌പ്പെട്ടിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഒരു മണിക്കൂറിനു ശേഷം  മരണം സ്ഥ‌ിരീകരിക്കുകയായിരുന്നു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്. താഴേക്ക് വീണ് നായക്കും പരിക്കേറ്റിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page