‘കല്യാണമൊന്നുമായില്ലേ?’ പല തവണ ചോദ്യം കേട്ടു മടുത്ത 45കാരൻ അയൽവാസിയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു 

 

കല്യാണമൊന്നുമായില്ലേ? അയൽവാസിയുടെ സ്ഥിരം ചോദ്യം ഇതാണ്. സഹികെട്ട 45കാരൻ 60കാരനും റിട്ട ജീവനക്കാരനും ആയ ആളിനെ മര കഷണം ഉപയോഗിച്ച് അടിച്ച് കൊന്നു. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. ഇന്തോനേഷ്യയിലെ    പാർലിന്ദുഗൻ സിരേഗർ (45) ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വയോധിനെ പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി അടിക്കുകയായിരുന്നു. വീട്ടിൽ നിന്നും റോഡിലേക്ക് രക്ഷപ്പെട്ടോടിയ 60കാരനെ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തി. നാട്ടുകാർ ഇരിയാന്‍റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

You cannot copy content of this page