എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്വാനിയുടെ ആരോഗ്യ നില ഭദ്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ന്യൂറോളജിസ്റ്റ് ഡോ.വിനിത് സൂരിയുടെ നിരീക്ഷണത്തിലാണ് 96 കാരനായ അദ്വാനി ഇപ്പോള്‍. കഴിഞ്ഞ മാസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്വാനിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചിരുന്നു. 2002 മുതല്‍ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും 1999 മുതല്‍ 2004 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page