അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന് നാദിഷ്(16)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു.
നാദിഷിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ കാന്റീന് നടത്തിപ്പുകാരനാണ് പിതാവ് പാനൂര്‍ സ്വദേശിയായ സക്കരിയ്യ.