39കാരിയെ പല തവണ ലോഡ്ജില്‍ പീഡിപ്പിച്ചു; 29 കാരനെതിരെ ബലാത്സംഗത്തിനു കേസ്

  കണ്ണൂര്‍: 39കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 29കാരനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ മാത്തില്‍ തവിടിശ്ശേരിയിലെ കുണ്ടത്തില്‍ ഗോകുല്‍രാജി(29)നെതിരെയാണ് കണ്ണൂര്‍ പൊലീസ് കേസെടുത്തത്. 2021 ജനുവരി മുതല്‍ ജൂണ്‍ വരെ വിവിധ സമയങ്ങളില്‍ യുവതിയെ കണ്ണൂരിലേക്ക് വിളിച്ചു വരുത്തി പയ്യാമ്പലത്തെ ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു ഗോകുല്‍രാജ് പിന്‍വാങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് …

അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു

ആഗ്ര: മരിച്ചുവെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. ആഗ്ര അര്‍ട്ടോണിയിലെ രൂപ്കിഷോറിനെയാണ് തെരുവുനായ്ക്കള്‍ രക്ഷിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്തു സംബന്ധിച്ച തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു രൂപ് കിഷോര്‍ പരാതിപ്പെട്ടു. മര്‍ദ്ദിച്ച് അവശനിലയിലാക്കിയ ശേഷം അക്രമികള്‍ കഴുത്തുഞെരിച്ചു. ഇതിനിടയില്‍ ബോധം കെട്ടു നിലത്തുവീണ താന്‍ മരിച്ചുവെന്നു കരുതി തൊട്ടടുത്ത് അക്രമി സംഘം കുഴിച്ചിട്ടു. പിന്നീടെപ്പോഴോ എത്തിയ തെരുവുനായ്ക്കള്‍ മണ്ണുമാന്തി തന്നെ കടിച്ചുതിന്നാന്‍ ശ്രമിക്കുകയായിരുന്നു. നായ്ക്കള്‍ മാംസവും കടിച്ചുപറിച്ചു. അതോടെ …

കുറ്റകൃത്യങ്ങളോടുള്ള ‘സ്വാദ്’ കൂടി; ഒടുവില്‍ ‘സ്വാദ് അഷ്‌റഫ്’ ജയിലിലായി

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാലാട്, ആലിയാസില്‍ അഷ്‌റഫ് എന്ന സ്വാദ് അഷ്‌റഫി(27)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മയക്കുമരുന്ന്, കവര്‍ച്ച, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അഷ്‌റഫിനെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മട്ടന്നൂര്‍, എടക്കാട് എക്‌സൈസ് റേഞ്ച് ഓഫീസുകളിലും കേസുകളുള്ളതായി കൂട്ടിച്ചേര്‍ത്തു.

മഴ: പുത്തിഗെ കന്തലായം-ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു; വന്‍ നാശം

പുത്തിഗെ: ശക്തമായ മഴയില്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു വന്‍ നാശം നേരിട്ടു. തകര്‍ന്ന കനാലില്‍ നിന്നുണ്ടായ കുത്തൊഴുക്കില്‍ കവുങ്ങുകള്‍ കടപുഴകി വീഴുകയും കവുങ്ങിന്‍ തോട്ടങ്ങളില്‍ ഒരാള്‍ ഉയരത്തില്‍ മണ്ണുനിറയുകയും ചെയ്തു. ഇതു മൂലം കുലയ്ക്കാറായ കവുങ്ങുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. ഷിറിയ, അണക്കെട്ടില്‍ നിന്നു കാര്‍ഷികാവശ്യത്തിനു വെള്ളമെത്തിക്കാന്‍ അംഗഡിമുഗര്‍ വരെ നിര്‍മ്മിച്ച കനാലാണ് തകര്‍ന്നത്. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാമസ്ജിദ്, കോടി, മദക്കമൂല നടപ്പാതകള്‍ എന്നിവ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവിടങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ഉടന്‍ …

ബാഡൂരില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: നിയന്ത്രണം വിട്ട പിക്കപ്പ് റോഡരുകിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി. ചുറ്റുവേലി തകര്‍ത്ത പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിന്റെ തറയില്‍ ഇടിച്ചുനിന്നു. വൈദ്യുതി പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ബംബ്രാണ സ്വദേശികളായ രണ്ടു പേരാണ് പിക്കപ്പില്‍ ഉണ്ടായിരുന്നത്. കോഴി ഇറക്കി മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു.

പയസ്വിനി, എരഞ്ഞിപ്പുഴ തീരങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാസര്‍കോടു ജില്ലയിലെ പയസ്വിനി, എരഞ്ഞിപ്പുഴ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിച്ചു. ഈ പ്രദേശങ്ങളില്‍ കേന്ദ്ര ജലസേചന കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി നദീതീരങ്ങളില്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്‍കി. ഇവിടെയുള്ള 41 കുടുംബങ്ങളോടു മഴക്കാലം കഴിയും വരെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘മറക്കില്ല ചെറിയേട്ടിമാരെ’

പഴയ കാലഘട്ടത്തിലെ പേരുകള്‍ കേള്‍ക്കുമ്പോഴും പറയുമ്പോഴും നമുക്ക് തമാശയായി തോന്നും. ഇങ്ങിനെയും പേരുകള്‍ ഉണ്ടായിരുന്നോ എന്നത്ഭുതപ്പെടും. പേരു വിളിക്ക് ജാതീയമായ വ്യത്യാസങ്ങളുണ്ടായിരുന്നു അന്ന്. ഞാന്‍ എന്റെ പ്രദേശത്തെ വീടിനു ചുറ്റുമുള്ള സ്ത്രീകളുടെ പേര് ഓര്‍ത്തെടുക്കുകയാണ്. തീയ്യ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ പേരുകള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു. പാറ്റ, പാറു, ചെമ്മരത്തി, മാണിക്കം, കുഞ്ഞാതി, മാതൈ, ഉമ്പിച്ചി, ചിരി തുടങ്ങിയവ. വാണിയ വിഭാഗക്കാരുടേത് ചെറിയ, പാട്ടി, കുഞ്ഞാക്കം തുടങ്ങിയതും ദളിത് വിഭാഗക്കാരുടേത് ചപ്പില,കാക്ക,വെള്ളച്ചി,കാരിച്ചി തുടങ്ങിയവയും ആയിരുന്നു. എന്റെ വീടിന്റെ പടിഞ്ഞാറ് …

മൊഗ്രാലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; 12 വിരലടയാളങ്ങള്‍ ലഭിച്ചു, കൊള്ളക്കാര്‍ എത്തിയത് ബൈക്കില്‍?

കാസര്‍കോട്: മൊഗ്രാല്‍ ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊള്ളശ്രമം നടന്ന എ.ടി.എമ്മില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടേതെന്നു സംശയിക്കുന്ന 12 വിരലടയാളങ്ങള്‍ കണ്ടെത്തി. ഇവ ആരുടേതാണെന്നു തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. കനത്ത മഴ പെയ്തതിനാല്‍ നായയ്ക്ക് മണം പിടിക്കാന്‍ കഴിഞ്ഞില്ല. എ.ടി.എം കൗണ്ടറിനകത്തെ സിസിടിവി ക്യാമറയില്‍ നിന്നു കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന …

ദുരന്തഭൂമിയില്‍ നിന്നു നാലാം ദിവസം നാലു പേരെ സൈനികര്‍ ജീവനോടെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു നാലു പേരെ കരസേന ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും കരസേന ജീവനോടെ കണ്ടെത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു അതിവിദഗ്ധമായി സൈനികര്‍ രക്ഷിച്ചത്. ദുരന്തമുണ്ടായി നാലാം ദിവസമാണ് ഇന്ത്യന്‍ സേനയുടെ രക്ഷാവിഭാഗം ഇവരെ കണ്ടെത്തിയത്. നാലു പേരെയും ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരു സ്ത്രീയുടെ കാലിനു പരിക്കുണ്ട്. രക്ഷപ്പെടുത്തിയ വിവരം കരസേനയാണ് പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. കാണാതായ …

ഓണ്‍ലൈന്‍ തട്ടിപ്പ്; ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ പ്രൊഫസറും യുവതിയും ചേര്‍ന്നു തട്ടിയെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് പ്രൊഫസറും യുവതിയും ചേര്‍ന്ന് കാസര്‍കോട്ടെ ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂര്‍, ഉദിനൂര്‍, സൗഭാഗ്യ ഹൗസിലെ എ.വി വേണുഗോപാലിന്റെ പരാതി പ്രകാരം പ്രൊഫസര്‍ സഞ്ജയ്, റിയ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2024 ഏപ്രില്‍ പതിനഞ്ചിനും മെയ് ഒന്‍പതിനും ഇടയിലാണ് വേണുഗോപാല്‍ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി പണം നല്‍കിയത്. മുതലോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായത്. തുടര്‍ന്നാണ് …