ഓടിക്കൊണ്ടിരിക്കെ ടയര്‍ പഞ്ചറായി; കുമ്പളയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് അപകടം. കുമ്പള-കെ.എസ്.ടി.പി റോഡിലെ ഭാസ്‌കര നഗറിലാണ് കാര്‍ അപകടത്തില്‍ പെട്ടത്. കന്യപ്പാടി, മലങ്കരയിലെ ജലീല്‍ ഓടിച്ചിരുന്ന റിട്‌സ് കാറാണ് അപകടത്തില്‍പെട്ടത്. കുമ്പള ഭാഗത്തേയ്ക്ക് വരികയായിരുന്നു കാര്‍. ഓടിക്കൊണ്ടിരിക്കെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് റോഡില്‍ നിന്നു തെന്നി മാറിയ കാര്‍ ഓടയില്‍ വീഴുകയും തലകീഴായി മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ പരിസരവാസികളാണ് കാര്‍ എടുത്തുയര്‍ത്തി ജലീലിനെ രക്ഷിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page