കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു

  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല്  ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം …

ബേരിക്കയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

Youth arrested with ganja at berikka       കാസർകോട്: ഉപ്പള ബേരിക്കയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഉപ്പള ഹിദായത്ത് നഗറിൽ താമസിക്കുന്ന അബ്ദുൾ ലത്തീഫ്(42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ ഉപ്പളയിൽ റെയ്ഡിന് എത്തിയത്. യുവാവിന്റെ കൈവശം 1.496 ഗ്രാം മെത്താഫിറ്റാമിനും 21ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ കെ വി മനാസ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രമേശൻ, …

തേടിയത് ഭണ്ഡാര മോഷ്ടാവിനെ, ലഭിച്ചത് കഞ്ചാവ്; കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

  കാസര്‍കോട്: കെ.എസ്.ആര്‍.ടിസി ബസില്‍ നിന്ന് ഒരുകിലോ കഞ്ചാവ് കണ്ടെടുത്തു. ബസിന്റെ ലഗേജ് കാരിയറില്‍ ചുവന്ന ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭണ്ഡാര മോഷ്ടാവ് ബസില്‍ വരുന്നുണ്ടെന്ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബസ് സ്‌റ്റേഷന് മുന്നില്‍ തടഞ്ഞ് പരിശോധന നടത്തിയത്. മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബസില്‍ നടത്തിയ തെരച്ചിലിലാണ് ബസിന്റെ …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …

കാസര്‍കോട്ട് വ്യവസായം വരുന്ന വഴികള്‍

  കാസര്‍കോട്: വിദ്യാനഗറിലെ ചെറുകിട വ്യവസായ എസ്‌റ്റേറ്റ് വ്യവസായികള്‍ക്കും വ്യവസായത്തിനും ഭീഷണിയാവുകയാണെന്നു വ്യവസായികള്‍ പറയുന്നു. എസ്റ്റേറ്റിലെ റോഡുകളെല്ലാം കുണ്ടും കുഴിയുമായിക്കിടക്കുന്നു. കുഴികളില്‍ മഴവെള്ളം കെട്ടി നിന്നു ഗതാഗത തടസ്സമുണ്ടാകുന്നു. നാമമാത്രമായ ഓവുചാലുകള്‍ പലേടങ്ങളിലും നികത്തി ചിലര്‍ റോഡാക്കി മാറ്റിയിരിക്കുന്നു. എസ്‌റ്റേറ്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം അധികൃതര്‍ രൂപീകരിച്ച എസ്റ്റേറ്റ് ഫോറത്തിനാണ്. എന്നാല്‍ നൂറോളം വ്യവസായ ഷെഡ്ഡുകളുള്ള എസ്റ്റേറ്റില്‍ ആറു പേര്‍ ചേര്‍ന്നു നാലു വര്‍ഷം മുമ്പു ഫോറം രൂപീകരിച്ചുവെന്നു പറയുന്നു. അതിനുശേഷം ഫോറം യോഗം ചേര്‍ന്നിട്ടില്ലെന്നു …

ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച് സ്വപ്നില്‍ കുസാലെ; പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍

  പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടി സ്വപ്നില്‍ കുസാലെ. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യ പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരം ആറാമതായിരുന്നു. 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന …

എസ്.ഐ.യെ ടിപ്പറിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: എസ്.ഐ.യെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. വളപട്ടണം, നണിയൂര്‍, നമ്പ്രത്തെ എം. മൊയ്തീന്‍ കുട്ടി (38), കമ്പില്‍ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാന്‍ (24) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്. ജുലൈ 25ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കല്‍ ഭാഗത്ത് മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് എസ്.ഐ ടി.എന്‍ വിപിനും സിവില്‍ പൊലീസ് ഓഫീസര്‍ കിരണും സ്‌കൂട്ടറില്‍ എത്തിയത്. …

വഴി യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റില്‍

കണ്ണൂര്‍: രാത്രി കാലങ്ങളില്‍ വഴിയാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റില്‍. കൂത്തുപറമ്പ്, കൈതേരിയിലെ കെ.കെ റിനാസ് (26), കാര്യാട്ടുപുറം, പാറമ്മേല്‍ നസീഫ് (28), കൂത്തുപറമ്പ്, മൂര്യാട് സ്വദേശികളായ ശ്രീരാഗത്തില്‍ വിവേക് (29), പാറമ്മേല്‍ ഫൈസല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗ്‌ളൂരുവില്‍ വച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. രാത്രി കാലങ്ങളില്‍ റോഡരുകുകളില്‍ തമ്പടിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വഴി യാത്രക്കാരെയും തനിച്ച് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും തട്ടിക്കൊണ്ടുപോയി വാഹനം ഉള്‍പ്പെടെ …

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അ സോസിയേഷന്‍, കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍, സ്‌കൂള്‍ ഗ്രാജേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ വിധി പറഞ്ഞത്. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജൂണ്‍ മൂന്നിനാണ് 220 …

കൊപ്പളത്തെ കെ.ടി കുഞ്ഞഹമ്മദ് കുഴഞ്ഞുവീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ കൊപ്പളം ഹൗസിലെ കെ.ടി കുഞ്ഞഹമ്മദ് (68)വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ സന്ധ്യക്കായിരുന്നു മരണം. മത്സ്യത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയുമായിരുന്നു. അധ്വാനശീലനായിരുന്ന കുഞ്ഞഹമ്മദിനെ ദേശീയ വേദി നേരത്തെ ആദരിച്ചിരുന്നു. ബീഫാത്തിമയാണ് ഭാര്യ: മക്കള്‍: മിസ്‌രിയ, നൗസീന, നൗഷാദ്, നസ്‌റുദ്ദീന്‍, നിഹാല. മരുമക്കള്‍: ഇബ്രാഹിം പെര്‍വാഡ്, സാദിഖ്, മുര്‍ഷീന. സഹോദരങ്ങള്‍: കെ.ടി മൂസ, കെ.ടി അബ്ദുല്‍ റഹ്്മാന്‍, കെ.ടി അബ്ദുല്‍ ഖാദര്‍, നബീസ. നിര്യാണത്തില്‍ ദേശീയ വേദിയും കുമ്പള യുവജനസംഘവും അനുശോചിച്ചു.

സുന്നി നേതാവ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാറുടെ വീട്ടില്‍ വന്‍ കവര്‍ച്ച

കണ്ണൂര്‍: സമുന്നത സുന്നി നേതാവ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 20 പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു. അടഞ്ഞു കിടക്കുന്ന വീട്ടിലാണ് കവര്‍ച്ച. അബൂബക്കര്‍ മുസ്ലിയാര്‍ ഇപ്പോള്‍ എളമ്പേരത്തെ മകളുടെ വീട്ടിലാണ് താമസം. പട്ടുവം സ്‌കൂളിനു സമീപത്തു താമസിക്കുന്ന മകന്‍ എല്ലാ ദിവസവും പട്ടുവം കടവിനു സമീപത്തെ വീട്ടിലെത്താറുണ്ട്. വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസ്സിലായത്. വീടിന്റെ ടെറസില്‍ കയറിയ കവര്‍ച്ചക്കാര്‍ അവിടെ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ …

മാലോകരുടെ മാരി അകറ്റാന്‍ മാരി തെയ്യങ്ങള്‍ അരങ്ങില്‍ 

കര്‍ക്കിടക മാസത്തില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരി തെയ്യങ്ങള്‍ ഉറഞ്ഞാടി. മാടായി കാവില്‍ നിന്നും കുറച്ച് ദൂരെയാണ് മുടിയും മുഖപ്പാളയും ധരിച്ച് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്ന സ്ഥലം. മാരിപ്പാട്ടിന്റെ താളത്തില്‍ നാട്ടുകൂട്ടത്തിന് നടുവിലാണ് തെയ്യങ്ങള്‍ ഉറഞ്ഞാടിയത്. വടക്കെ മലബാറിലെ പേരുകേട്ട കാവുകളിലൊന്നാണ് മാടായി തിരുവര്‍ക്കാട് ഭഗവതി ക്ഷേത്രം. നാട്ടില്‍ ബാധിച്ച ശനിയും കര്‍ക്കടക ദീനങ്ങളും മാരിപ്പനികളും മാറ്റുന്നതിനായി നാട് ചുറ്റി ശനി ഒഴിപ്പിക്കുന്നവരാണ് മാരിതെയ്യങ്ങള്‍. മാരിതെയ്യം, മാമാരി തെയ്യും, മാരികലച്ചി, മാമാച്ചി കലച്ചി, മാരിഗുളികന്‍ തുടങ്ങിയവയാണ് മാരിതെയ്യങ്ങള്‍. വെള്ളിയാഴ്ച …

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം; ഓര്‍മ്മയ്ക്കായി പണിതു നല്‍കിയത് പതിനായിരം കാരുണ്യഭവനങ്ങള്‍

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. 2009 ആഗസ്ത് ഒന്നിനാണ് ജനനായകന്‍ ജീവിതത്തോട് വിട പറഞ്ഞത്. ജീവിച്ചിരുന്ന കാലത്ത് സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. അത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതൃത്വവും അദ്ദേഹത്തിനു സ്മാരകങ്ങള്‍ നിര്‍മ്മിച്ചത്. ബൈത്തുറഹ്്മകള്‍ അഥവാ കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു സ്മാരകങ്ങള്‍ തീര്‍ത്തത്. ഇതിനകം പതിനായിരത്തിലധികം കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് …

ഓടിക്കൊണ്ടിരിക്കെ ടയര്‍ പഞ്ചറായി; കുമ്പളയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് അപകടം. കുമ്പള-കെ.എസ്.ടി.പി റോഡിലെ ഭാസ്‌കര നഗറിലാണ് കാര്‍ അപകടത്തില്‍ പെട്ടത്. കന്യപ്പാടി, മലങ്കരയിലെ ജലീല്‍ ഓടിച്ചിരുന്ന റിട്‌സ് കാറാണ് അപകടത്തില്‍പെട്ടത്. കുമ്പള ഭാഗത്തേയ്ക്ക് വരികയായിരുന്നു കാര്‍. ഓടിക്കൊണ്ടിരിക്കെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് റോഡില്‍ നിന്നു തെന്നി മാറിയ കാര്‍ ഓടയില്‍ വീഴുകയും തലകീഴായി മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ പരിസരവാസികളാണ് കാര്‍ എടുത്തുയര്‍ത്തി ജലീലിനെ …

പണം കൊള്ളയടിക്കാനായി തട്ടിക്കൊണ്ടുപോയി, ബന്ദിയാക്കി മര്‍ദ്ദിച്ച് കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു; കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരര്‍ക്കും സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി

ദോഹ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരര്‍ക്കും സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കിഴക്കന്‍ …

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ നടന്ന വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും അദ്ദേഹത്തോടൊപ്പമുണ്ട്.കലക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, ആസ്റ്റര്‍ വയനാട് മെഡിക്കല്‍ …

വയനാടിനൊരു കൈത്താങ്ങ്; കാസര്‍കോട് ജില്ലാ പൊലീസ് ഒരു ലോഡ് കുപ്പി വെള്ളവും ബിസ്‌ക്കറ്റും അയച്ചു

കാസര്‍കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്കു കാസര്‍കോട് ജില്ലാ പൊലീസിന്റെ കൈത്താങ്ങ്. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ ഒരു ലോഡ് കുപ്പി വെള്ളവും ബിസ്‌ക്കറ്റും ദുരന്തഭൂമിയിലേക്കയച്ചു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എം സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദുരന്തഭൂമിയില്‍ കാസര്‍കോട്ടെ അഞ്ചു ഡിവൈ.എസ്.പി.മാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ബാബു പെരിങ്ങേത്ത്, കെ. പ്രേംസദന്‍, ടി. ഉത്തംദാസ്, സാബു, …

ദോഷ പരിഹാരത്തിനു എത്തിയ യുവതിയുടെ കൈരേഖ നോക്കി; പിന്നെ മന്ത്രിച്ചൂതിയ ചെറുനാരങ്ങ നല്‍കി, തുടര്‍ന്ന് ബലാത്സംഗം, പൂജാരി അറസ്റ്റില്‍

മംഗ്‌ളൂരു: ദോഷ പരിഹാരത്തിനു സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍. ഹാസന്‍, അരസിക്കരയിലെ പുരാതന ക്ഷേത്രമായ പുരതമ്മക്ഷേത്രത്തിലെ പൂജാരി ദയാനന്ദ (39)യെയാണ് ബംഗ്‌ളൂരു ബഗള ഗുണ്ടയിലെ ഒളിത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റു ചെയ്തത്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ക്കു പുറമെ കൈനോട്ടം, മാരണം നീക്കല്‍ തുടങ്ങിയവയും ദയാനന്ദ നടത്തി വരാറുണ്ടെന്നു പൊലീസ് പറഞ്ഞു. വിദൂര ദിക്കുകളില്‍ നിന്നു പോലും സ്ത്രീകളടക്കമുള്ള നൂറു കണക്കിനു പേര്‍ ദയാനന്ദയെ തേടിയെത്താറുണ്ട്. അത്തരത്തില്‍ എത്തിയ ഒരു യുവതിയാണ് പീഡനത്തിനു ഇരയായത്. വ്യക്തിപരവും …