കാസര്‍കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്കു കാസര്‍കോട് ജില്ലാ പൊലീസിന്റെ കൈത്താങ്ങ്. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ ഒരു ലോഡ് കുപ്പി വെള്ളവും ബിസ്‌ക്കറ്റും ദുരന്തഭൂമിയിലേക്കയച്ചു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എം സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദുരന്തഭൂമിയില്‍ കാസര്‍കോട്ടെ അഞ്ചു ഡിവൈ.എസ്.പി.മാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ബാബു പെരിങ്ങേത്ത്, കെ. പ്രേംസദന്‍, ടി. ഉത്തംദാസ്, സാബു, ചന്ദ്രകുമാര്‍ എന്നീ ഡിവൈ.എസ്.പിമാരാണ് വയനാട്ടില്‍ സേവനരംഗത്തുള്ളത്. കാസര്‍കോട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ്കുമാര്‍, ബേഡകം ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, ബദിയഡുക്ക ഇന്‍സ്‌പെക്ടര്‍ എന്നിവരും 30 പൊലീസുകാരും വയനാട്ടില്‍ രക്ഷാപ്രവര്‍ത്തന രംഗത്തുള്ളതായി ജില്ലാ പൊലീസ് അറിയിച്ചു.
