സ്‌കൂളില്‍ തോക്കുമായെത്തിയ അഞ്ചുവയസുകാരന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു. ബീഹാറിലെ സൂപൗള്‍ ജില്ലയിലെ സെന്റ് ജോണ്‍ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം. ബാഗില്‍ ഒളിപ്പിച്ച തോക്കുമായാണ് നഴ്‌സറി വിദ്യാര്‍ത്ഥിയായ അഞ്ചു വയസ്സുകാരന്‍ സ്‌കൂളില്‍ എത്തിയത്. വരാന്തയിലെത്തിയ ഉടന്‍ പത്തു വയസ്സുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയിലാണ്. ക്ലാസിലേക്ക് പോകുന്ന വഴി അഞ്ച് വയസ്സുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ചപ്പോഴാണ് കയ്യില്‍ വെടികൊണ്ടെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടി പൊലീസിനോട് പറഞ്ഞു. അതേസമയം അഞ്ചുവയസ്സുകാരനുമായി യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിക്കും തോക്ക് നല്‍കിയ പിതാവിനും വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇത്രയും വലിയ അനാസ്ഥ സ്‌കൂളില്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തി വരികയാണ്. കുട്ടികളുടെ ബാഗുകളില്‍ കൃത്യമായി പരിശോധന നടക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും ഇക്കാര്യം ജില്ലയിലെ മറ്റു സ്‌കൂളുകളോട് ആവശ്യപ്പെടുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.







