വടകര സ്വദേശി പുതുച്ചേരി ലഫ്. ഗവര്‍ണര്‍; 7 ഗവര്‍ണര്‍മാരെ പുതുതായി നിയമിച്ചു; 3 പേര്‍ക്കു സ്ഥലം മാറ്റം

ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഏഴു ഗവര്‍ണര്‍മാരെ പുതുതായും മൂന്നു പേരെ സ്ഥലം മാറ്റിയുമാണ് നിയമനം. നിയമനോത്തരവ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പു വച്ചു. നിയമനം ലഭിച്ചവരില്‍ കോഴിക്കോട് വടകര സ്വദേശി കൈലാസ് നാഥനുമുണ്ട്. പുതുച്ചേരി ലഫ്. ഗവര്‍ണറായാണ് ഇദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥനാണ് ഐ എ എസുകാരനായ കൈലാസ നാഥനെന്നു പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്ട്രറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂണ്‍ 10നാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. നിയമനം ലഭിച്ച ഗവര്‍ണര്‍മാരും സംസ്ഥാനങ്ങളും: ലക്ഷ്മണ്‍ പ്രസാദ് ആചാര്യ(അസം), ഇദ്ദേഹത്തിനു മണിപ്പൂര്‍ ഗവര്‍ണറുടെ അധിക ചുമതലയുമുണ്ട്. അസം ഗവര്‍ണറായിരുന്ന ഗുലാബ്ചന്ദ് കത്താരിയയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. ഇദ്ദേഹത്തിനു ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയും നല്‍കി. ജിഷ്ണുദേവ് വര്‍മ്മയെ തെലുങ്കാനയിലും സി പി രാധാകൃഷ്ണ മഹാരാഷ്ട്രയിലും സന്തോഷ് കുമാര്‍ ഗാങ്‌വാറിനെ ഝാര്‍ണ്ഡിലും ഓംപ്രകാശ് മാത്തൂറിനെ സിക്കിമിലും രമണ്‍ ദേക്കയെ ഛത്തീസ് ഗഡിലും ഹരിഭൗ കിസ്സന്റാവു ബാഗ്‌ദെയെ രാജസ്ഥാനിലും സി എച്ച് വിജയ ശങ്കറിനെ മേഘാലയയിലും ഗവര്‍ണര്‍മാരായി നിയമിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page