പാരിസ്: 2024 ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 16-12 ന് തോല്‍പിച്ചാണ് ചൈന മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈന തോല്‍പ്പിച്ചത്. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോള്‍ കസാഖ്സ്ഥാന്‍ വെങ്കലവും നേടി. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. സരബ്ജോത് സിങ്ങിനും അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനല്‍ യോഗ്യതയില്ല. സരബ്ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.