മലയോരത്തു നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി

കാസര്‍കോട്: മലയോരത്ത് നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭീമനടിയില്‍ വ്യാപാരിയായ കുറുഞ്ചേരിയിലെ ജിബിന്‍ കുര്യാക്കോസി(32)നെ 24ന് ആണ് കാണാതായത്. ഉച്ചവരെ കടയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളരിക്കുണ്ട്, അറക്കല്‍ കുന്നേല്‍ ജോസഫി(74)നെയും 24ന് തന്നെ കാണാതാവുകയായിരുന്നു. വൈകുന്നേരം വരെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാര്യ നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page