100കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ദോഹയില്‍ നിന്നും എത്തിയ ആള്‍ പിടിയില്‍; സിബിഐ അറസ്റ്റു ചെയ്തത് അശോക് കുമാര്‍ എന്നയാളെ, ഇയാള്‍ക്ക് ദക്ഷിണേന്ത്യയുമായി ബന്ധമുള്ളതായി സംശയം

ന്യൂദെല്‍ഹി: ന്യൂദെല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ദോഹയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നു അന്താരാഷ്ട്ര വിപണിയില്‍ നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിന്‍ പിടികൂടി. ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്നു കളിപ്പാട്ടങ്ങള്‍ക്കകത്താണ് ഒളിപ്പിച്ചു കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സിബിഐ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്ത്യന്‍ വംശജനായ ജര്‍മ്മന്‍ പൗരത്വമുള്ള അശോക് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് അടുത്തിടെ ബംഗ്‌ളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. പ്രസ്തുത ആളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അശോക് കുമാറിനെ പിടികൂടിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page