തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ലക്ഷ്യം; ഇവർക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്ന തോമസുകുട്ടി പൊലീസ് പിടിയിലായി

തിരുവനന്തപുരം വെള്ളറടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കിളിയൂർ വാഴപ്പറമ്പ് വീട്ടിൽ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കൾ. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നു പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സ്ഥിരമായി വാങ്ങുന്ന ആളുകളെ കണ്ടെത്തി അവരെ പിന്തുടർന്നപ്പോഴാണ് തോമസ് കുട്ടിയുടെ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് മുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് തോമസുകുട്ടി പൊലീസ് വലയിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദ് സബ് ഇൻസ്‌പെക്ടർ റസൽ രാജ്, സിവിൽ പൊലീസുകാരായ പ്രദീപ്, ദീപു, സനൽ, ജയദാസ് അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page