യു.ഡി.എഫിലെ പടലപ്പിണക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കോണ്‍ഗ്രസ്

 

കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പ്രകടമായ പടലപ്പിണക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ അതു യുഡിഎഫിന് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരി യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. ബാങ്ക് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ‘ഇന്ത്യാ മുന്നണി’യായി കുമ്പള സേവ സഹകരണ കൂട്ടായ്മ എന്ന പേരില്‍ മത്സരരംഗത്തിറങ്ങാന്‍ എല്ലാവരുടെയും കൂട്ടായ തീരുമാനമായിരുന്നു. യോഗത്തില്‍ ആരും ഭിന്നഭിപ്രായം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ തീരുമാനം ചില യുഡിഎഫ് നേതാക്കള്‍ ലംഘിച്ചു. ബാങ്കില്‍ അംഗങ്ങളായ യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്യമായി ബിജെപിക്ക് വോട്ട് ചെയ്തു. സിപി.എമ്മിലും വിഭാഗീയത ഉണ്ടായി. ഇതെല്ലാം മുന്നണിയുടെ കനത്ത തോല്‍വിക്ക് വഴിവച്ചുവെന്ന് രവി പൂജാരി പറഞ്ഞു. അതിനാല്‍ യുഡിഎഫിനകത്തെ പടല പിണക്കം തീര്‍ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നു അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page