അമ്പലത്തറയില്‍ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് ഗുരുതരം

 

കാസര്‍കോട്: അമ്പലത്തറ, ഏഴാം മൈല്‍ പള്ളിക്ക് സമീപത്ത് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലു പേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കെ.എസ്.ഇ.ബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ പരപ്പയിലെ ശ്രീധരനെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ പരപ്പ, പന്നിയെറിഞ്ഞ കൊച്ചിയിലെ നാരായണന്‍, അരീക്കരയിലെ അനീഷ്, ബളാലിലെ രഞ്ജിത്ത് എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. തായന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page