കണ്ണൂര്‍: മണല്‍കടത്ത് വിവരം പൊലീസിനു ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നാലു പേര് അറസ്റ്റില്‍. മാങ്കടവ് സ്വദേശികളായ പാറോല്‍ പുതിയപുരയല്‍ മുഹമ്മദ് മുഹസിന് (21), മുഹമ്മദ് സിനാന് (23), അരോളിയിലെ അമീന് (21), കല്ലൂരിയിലെ കണ്ടോത്ത്, കട്ടക്കാളന്റകത്ത് മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്.
മാങ്കടവ് സ്വദേശി ചെറിയാണ്ടിരകത്ത് മുഹമ്മദ് അനസ് (30) ആണ് വധശ്രമത്തിനു ഇരയായത്.
മണല്‍ മാഫിയ ബന്ധത്തിന്റെ പേരില്‍ അടുത്ത കാലത്ത് ഏറെ ആരോപണം ഉയര്‍ന്ന പൊലീസ് സ്റ്റേഷനാണ് വളപട്ടണം