കാസര്‍കോട്: ജില്ലയിലെ പൊലീസ് സബ് ഡിവിഷനുകളില്‍ പുതിയ ഡിവൈ.എസ്.പി മാര്‍ ചുമതലയേറ്റു. സി.കെ സുനില്‍കുമാര്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ആനന്ദാശ്രമം, നെല്ലിത്തറയിലാണ് താമസം.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി ബാബു പെരിങ്ങേത്തും ചുമതലയേറ്റു. പുളിങ്ങോം, ചുണ്ട സ്വദേശിയാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറിയെത്തിയത്.
ബേക്കല്‍ ഡിവൈ.എസ്.പിയായി വി.വി മനോജും ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയാണ്.