കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ റഷീദ് ആണ് ആക്രമിച്ചത്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പുലര്‍ച്ചെ നാലു മണിയോടെ എറണാകുളത്തേക്കു പോകേണ്ട ബസില്‍ ഡ്യൂട്ടിക്ക് കയറാനാണ് സുനില്‍ സ്വകാര്യ കാറില്‍ ഡിപ്പോയില്‍ എത്തിയത്. എന്നാല്‍ വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുല്‍ റഷീദിന്റെ ഓട്ടോ നിര്‍ത്തിയിട്ടിരുന്നു. നിരവധി തവണ ഹോണടിച്ചിട്ടും ഓട്ടോ മാറ്റിയില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് സുനിലിനു കുത്തേറ്റത്. ബഹളം കേട്ട് ഡിപ്പോയിലെ മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ് പ്രതിയെ പിടികൂടിയത്. പിന്നീട് പൊലീസിന് കൈമാറി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page