കെ.എസ്.ഇ.ബി ജീവനക്കാരനെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമം; പ്രതി സന്തോഷ് അറസ്റ്റിലായി

 

കാസര്‍കോട്: തകരാറിലായ മീറ്റര്‍ സ്ഥാപിക്കാന്‍ വീട്ടിലെത്തിയ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാറ്റാംകവലയിലെ മാരിപ്പുറത്ത് സന്തോഷിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷനിലെ കരാര്‍ തൊഴിലാളിയായ അരുണ്‍ കുമാറിന് നേരെ ശനിയാഴ്ച വൈകുന്നേരമാണ് അക്രമം ഉണ്ടായത്. സന്തോഷിന്റെ പിതാവ് ജോസഫിന്റെ പേരിലുള്ള വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ എത്തിയതായിരുന്നു കരാര്‍ തൊഴിലാളികളായ അരുണ്‍ കുമാറും അനീഷും.
മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ജീവനക്കാര്‍ നല്ലോംപുഴ കെ.എസ്.ഇ.ബി ഓഫീസില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഇതു പ്രകാരം മീറ്റര്‍ മാറ്റി സ്ഥാപിച്ച് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അക്രമം. അരുണ്‍കുമാറും അനീഷും സഞ്ചരിച്ചിരുന്ന ബൈക്കില്‍ സന്തോഷ് ഓടിച്ച ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ ഉണ്ടായിരുന്ന ഇരുമ്പു വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page