ഇൻഷൂറൻസ് ഏജന്റ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ; പ്രതിയെ പൊലീസ് പിടികൂടിയത് തന്ത്രപരമായി

 

ഇൻഷുറൻസ് ഏജന്റ് ചമഞ്ഞു വ്യാപാരിയിൽ നിന്ന് 65 ലക്ഷം തട്ടിയെടുത്ത ബീഹാർ സ്വദേശി ഓംകുമാർ റോയിയെ റിമാൻഡ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ വച്ചാണ് ഗുരുഗ്രാം സൈബർ പോലീസിന്റെ സഹായത്തോടെ തന്ത്രപരമായി കാസർകോട് സൈബർ പോലീസ് ടീം അറസ്റ്റ് ചെയ്തത്. ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉദുമയിലെ വ്യാപാരിയിൽ നിന്ന് പലതവണയായി 65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
2022 ലാണ് കേസിനാസ്‌പദമായ സംഭവം. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന ബേക്കൽ സ്വദേശിയായ വ്യാപാരിയിൽ നിന്ന് വലിയൊരു തുക വ്യാപാരിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ഇതിനുള്ള നികുതിയായി നിശ്ചിത തുക അടക്കണമെന്നും വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ പല തവണകളായി തട്ടിയെടുക്കുകയായിരുന്നു. 2022 ജനുവരി മുതൽ ഫോൺകോൾ വഴിയും വാട്സ്അപ്പ് വഴിയും പ്രതി പണം ആവശ്യപ്പെടുകയും വ്യാപാരി അത് അയച്ചു നൽകുകയുമായിരുന്നു. തുടർന്ന് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയതോടെ ഡിസംബറിൽ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കുകയും അന്വേഷണസംഘം ഹരിയാനയിലേക്ക് പുറപ്പെടുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം സൈബർ പോലീസ് ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ കെ രമേശൻ, എസ് സി പി ഓ സവാദ് അഷ്റഫ്, സിപിഒ ജിജിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page