ചട്ടഞ്ചാൽ ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരൻ സർവ്വീസ് റോഡിലേയ്ക്ക് വീണു; കാസർകോട്, ഉദയഗിരി സ്വദേശി ക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാൽ ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം .ബൈക്ക് യാത്രക്കാരൻ സർവീസ് റോഡിലേക്ക് വീണു.

ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിയോടെയാണ് അപകടം. കാസർകോട്, വിദ്യാനഗർ ,ഉദയഗിരി സ്വദേശി റഷീദാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക സൂചന. ഇയാൾ ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരൻ എന്ന് സംശയിക്കുന്നു. ഇയാൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാർ യാത്രക്കാരൻ പൊലീസിന്റെ കസ്റ്റഡിയിലാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page