തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം ഭരണി ഉത്സവം:ഹോസ്ദുർഗ് ഒഴിഞ്ഞവളപ്പിലെ സാൻവി സജിത്ത് ഭരണി കുഞ്ഞ്

കാസർകോട്:തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവം ഭരണികുഞ്ഞിനിയോഗം ഹോസ്ദുർഗ് ഒഴിഞ്ഞവളപ്പ് സജിത്ത്- അശ്വിത ദമ്പതികളുടെ മകൾ സാൻവി സജിത്തിനു ലഭിച്ചു. നീലേശ്വരം അമൃതവിദ്യാലയത്തിലെ യുകെജി വിദ്യാർത്ഥിയാണ്. തളങ്കര മഞ്ഞപ്ലാവിന്റടി തറവാട് അംഗമാണ്. തറവാട്ടിൽ നിന്നു ക്ഷേത്ര കാരണവർ നാഗേഷും ആചാരസ്ഥാനികരും, ക്ഷേത്ര ഭാരവാഹികളുംചേർന്നു ഭരണിക്കുഞ്ഞിയെ അരിയിട്ട് അനുഗ്രഹിച്ചു .തുടർന്നു ഭണ്ഡാര ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവിയുടെ നക്ഷത്ര പ്രതീകമായി സങ്കൽപ്പിച്ച് ഉത്സവ ചടങ്ങിൽ പങ്കെടുപ്പിക്കും . ക്ഷേത്രോത്സനാളുകളിൽ സ്ഥാനികളോട് ഒപ്പം കൊടി ഇറങ്ങും വരെ ഭരണികുഞ്ഞി ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page